ഒഴിവ് ദിവസം ആയതു കൊണ്ട് പതിവ് പോലെ വളരെ നേരത്തെ എണീറ്റ് രാവിലത്തെ ചായയും ഉച്ചക്കത്തെ ചോറും ഒരുമിച്ച് കഴിക്കാൻ ഇരുന്നപ്പോ ഉണ്ട് ആരോ വിളിക്കുന്നു.. ശ്..ശ്.. ഞാൻ ശ്രദ്ധിച്ചു.. അതെ എന്നെ തന്നെ.. എന്റെ മനസ്സ് എന്നെ വിളിച്ചോണ്ടിരിക്കുന്നു.. അതല്ലെങ്കിലും അങ്ങനെയാ.. ഞാൻ ചുമ്മാ ഇരുന്നാൽ അപ്പോ ഓരോന്ന് പറഞ്ഞു മനുഷ്യനെ ശല്യം ചെയ്യും..
ഇന്നിപ്പോ എന്താണാവോ എന്തോ…. ചുമ്മാ ഇരുന്നു സമയം കളയാതെ ഉള്ളിലെ കലാകാരിയെ വിളിച്ചുണർത്തു എന്ന് എന്നോട് പറയും പോലെ.. ഇവിടെ ഇപ്പൊ കലാകാരിയെ പുറത്തിടെത്തിട്ട് എന്തോ ചെയ്യാനാ.. കൂലങ്കഷമായി ആലോചിച്ചു.. കഴിച്ചു കഴിഞ്ഞു കൈ കഴുകുമ്പോൾ നേരെ കണ്ണാടിയിൽ ഒന്നു നോക്കി.. അഴുക്ക് പിടിച്ചു കിടക്കുന്ന ചുമര്.. എങ്കിൽ പിന്നെ ഇവിടെ തന്നെ ആകാം എന്റെ കലാവിരുത്…
രണ്ടും കൽപ്പിച്ച് പണ്ടെപ്പോഴോ ക്രാഫ്റ്റ് ചെയ്യാൻ വേണ്ടി വാങ്ങിയ പെയിന്റും ബ്രഷും എടുത്തു.. ഒരു ഐഡിയ ഇല്ലായിരുന്നു എങ്ങനെ തുടങ്ങും എന്ന്.. മ്മക്ക് പിന്നെ ഇച്ചിരി ട്രോൾ പ്രാന്ത് ഉള്ളത് കൊണ്ട് അത് തന്നെ ആകട്ടെ…. ഇപ്പൊ ട്രെൻഡ് കൊറോണ ട്രോൾ ആണല്ലോ.. അത് തന്നെ അങ്ങ് എടുത്തു…
എന്റെ കലാവാസന കണ്ടിട്ട് പയിന്റ് പോലും നാണിച്ചു.. അവർ വരാൻ കൂട്ടാക്കാതെ അവരുടെ കൂട്ടിൽ തന്നെ ഇരുന്നു.. അവസാനം കുറെ മണ്ണെണ്ണയും വെളിച്ചെണ്ണയും വെള്ളവും സാനിറൈസറും ഒക്കെ ഒഴിച്ച് ഒരു വിധം സെറ്റ് ആക്കി എടുത്തു.. മ്മളോടാ പെയിന്റിന്റെ കളി.. അഹങ്കാരം കാണിച്ച അവനെ തീരുന്ന വരെ ഞാൻ എന്തൊക്കെയോ കുത്തി വരച്ചു..
അങ്ങനെ എന്തൊക്കെയോ കാട്ടികൂട്ടി ഇങ്ങനെയൊക്കെ ആയി..
0 Comments